പാലക്കാട്> 2025 ആകുമ്പോൾ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കുന്ന ക്ഷേമനിധിബോർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അതിദാരിദ്രമുള്ള 64000 കുടുംബങ്ങളെ ഇതിനകം കണ്ടെത്തി. അവരെ ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2025 നവംബറോടെ ആ ലക്ഷ്യം പൂർത്തിയാക്കും. പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ചിലകാര്യങ്ങൾക്ക് നാമമാത്രമായ തുകയാണ് തരുന്നത്.300 കോടിയിലധികം രൂപ കേന്ദ്രം കുടിശിക വരുത്തി.
കേരളത്തിൽ കഴിഞ്ഞ 7വർഷത്തിനുള്ളിൽ 3.9 ലക്ഷം പട്ടയങ്ങൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.