ഇരിട്ടി: ഓരോ ചെറിയ മഴപെയ്യുമ്പോഴും കുളത്തിനു സമാനമായി മാറുകയാണ് ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം. ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ മുട്ടോളം വെള്ളം കയറിയതോടെ രോഗികൾക്ക് ഒ പി യിലും ഫാര്മസിയിലും എത്താൻ കഴിയാത്ത അവസ്ഥയിലായി. ഉച്ചക്ക് ഒരു മണിയോടെ പെയ്‌ത മഴയിൽ കെട്ടി നിന്ന വള്ളം നേരം വൈകിയിട്ടും ഒഴിഞ്ഞുപോയില്ല.
മുറ്റത്ത് ഇന്റർലോക്ക് ചെയ്തിരുന്നെങ്കിലും ഇത് ചെയ്ത ഉടൻ ഒരു മാസത്തിനുള്ളിൽ ഇളകിമറി കാൽനടയാത്രക്കാർ പോലും വീണ് പരിക്കേൽക്കുന്ന അവസ്ഥയായിരുന്നു. വര്ഷങ്ങളായി ഇത് മുഴുവൻ അപകടകരമാം വിധം തകർന്നുകിടന്നിട്ടും ഇവ മാറ്റി അപകടരഹിതമാകാനുള്ള യാതൊന്നുംനഗരസഭയോ അധികൃതരോ ചെയ്തില്ല. ഇതേ സ്ഥലത്തു തന്നെയാണ് ഓരോ മഴപെയ്യുമ്പോഴും മുട്ടോളം വെള്ളം കെട്ടിനിന്ന് കുളം സമാനമാകുന്നത്. കാലവർഷം തുടങ്ങുന്നതോടെ ഇവിടെ തോണി യിറക്കേണ്ടി വരുമോ എന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളും ചോദിക്കുന്നത്.
previous post