22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഒപ്പരം ഒരു വട്ടം കൂടി’ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി – അധ്യാപക മഹാ സംഗമം 14ന്
Iritty

ഒപ്പരം ഒരു വട്ടം കൂടി’ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി – അധ്യാപക മഹാ സംഗമം 14ന്

ഇരിട്ടി: 1956 ൽ സ്ഥാപിതമായ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ സ്ഥാപിതമായ നാൾതൊട്ട് 2022 മാർച്ച് വരെ വിദ്യാലയത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേരുന്ന ഒപ്പരം ഒരു വട്ടം കൂടി മഹാസംഗമം 14 ന് ഞായറാഴ്ച സ്‌കൂൾ അങ്കണത്തിൽ നടക്കും. അറുപതാണ്ടു വർഷ കാലയളവിൽ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം നാട്ടിലും ഇന്ത്യയുടേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ മേഖലകളിൽ ജോലിതേടുകയും താമസിക്കുകയും ചെയ്തുവരുന്ന ആയിരക്കണക്കിന് പൂർവ വിദ്യാർഥികൾ ഉണ്ട്. ഇതിൽ ഏറിയപങ്കും പങ്കാളികളാവുന്ന മഹാസംഗമം രാവിലെ 9 മണിക്ക് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയാകും. പൂർവ വിദ്യാർത്ഥികളായ പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ഷീബ, ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.സുരേഷ് എന്നിവർ പൂർവ അധ്യാപകരെ ആദരിക്കും. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ വിവിധ പ്രതിഭകളെ ആദരിക്കും. പ്രഥമ ബാച്ചിലെ പൂർവ വിദ്യാർത്ഥികളെ വിവിധ ബാച്ച് പ്രതിനിധികൾ ആദരിക്കും. നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, എൻ.കെ. ഇന്ദുമതി, പി.രഘു, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പ്രധാനാധ്യാപകൻ, എം.ബാബു, സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി.സുജേഷ് ബാബു, പി.വി. ശശീന്ദ്രൻ, പി ടി എ വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി എന്നിവർ സംസാരിക്കും. തുടർന്ന് ബാച്ച് അടിസ്ഥാനത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മകൾ പങ്കിടൽ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
പരിപാടിയുടെ ഭാഗമായി പൂർവ വിദ്യാർത്ഥികളായ കലാകാരൻമാർ ഹാളിൽ ഒരുക്കുന്ന ചിത്ര ശിൽപ്പ പ്രദർശനം മെയ് 13ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സിനിമാ -നാടകകലാകാരനും സംവിധായകനുമായ ജോയി തോമസ് ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ എം.ബാബു അധ്യക്ഷനാകും. പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ മുഖ്യ ഭാഷണം നടത്തും. സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ മുഖ്യാതിഥിയാകും.
വാർത്താ സമ്മേളനത്തിൽ നഗരസഭ കൗൺസിലർമാരായ എൻ.കെ. ഇന്ദു മതി, പി.രഘു, എ.കെ.ഷൈജു, വി.പി.അബ്ദുൾ റഷീദ്,സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, വി.പി.സതീശൻ, പി.വി. അബ്ദുൾ റഹ്മാൻ, എം.കെ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

Related posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു

Aswathi Kottiyoor

കണിച്ചറിന്റെ മലയോരം കണ്ടത് കണ്ണും മനസ്സും വിറങ്ങലിപ്പിക്കുന്ന കാഴ്ചകൾ

Aswathi Kottiyoor

ഇരിട്ടിയിൽ അടക്കം മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധന – കുടുങ്ങിയത് നിരവധിവാഹനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox