27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ
Uncategorized

കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ


ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമർശിച്ചു.

Related posts

ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ല, തലയ്ക്ക് സാരമായ പരുക്ക്; എലത്തൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Aswathi Kottiyoor

3 മാസമായിട്ടും കുഴി മൂടിയില്ല; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

റിയാസ്മൗലവി വധക്കേസ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് അട്ടിമറിച്ചു,ഉന്നതപോലീസ് സംഘം പുനഃരന്വേഷിക്കണം

Aswathi Kottiyoor
WordPress Image Lightbox