22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപി പിന്നിൽ, നിർണായക ശക്തിയായി ജെഡിഎസ്
Kerala

കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപി പിന്നിൽ, നിർണായക ശക്തിയായി ജെഡിഎസ്

ബെംഗളൂരു∙ കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ അയ്യായിരത്തിലേറെ വോട്ടിന് മുന്നിൽ.

വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പിന്നിലാണ്.

224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ അവസരം ലഭിച്ചാൽ ദൾ വലിയ വിലപേശൽ നടത്തുമെന്നുറപ്പ്.

Related posts

ഇന്ത്യയിലെ ഉൽപാദനം ഫോഡ് നിർത്തുന്നു; വിൽപന സ്റ്റോക്ക് തീരുംവരെ മാത്രം

Aswathi Kottiyoor

തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ക്രമീകരണം

Aswathi Kottiyoor

ഫേ​സ്ബു​ക്കി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി റ​ഷ്യ

Aswathi Kottiyoor
WordPress Image Lightbox