23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇന്ത്യയിലെ ഉൽപാദനം ഫോഡ് നിർത്തുന്നു; വിൽപന സ്റ്റോക്ക് തീരുംവരെ മാത്രം
Kerala

ഇന്ത്യയിലെ ഉൽപാദനം ഫോഡ് നിർത്തുന്നു; വിൽപന സ്റ്റോക്ക് തീരുംവരെ മാത്രം

യു എസ് വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉൽപാദനം അവസാനിപ്പിക്കുന്നു. ഗുജറാത്തിലെ സാനന്ദിലുള്ള നിർമാണ യൂണിറ്റ് ഇക്കൊല്ലം അവസാനവും ചെന്നൈയിലെ യൂണിറ്റ് അടുത്തവർഷം പകുതിയോടെയും അടയ്ക്കും.
ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളുടെ വിൽപന നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് അവസാനിപ്പിക്കും. മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വിൽപന തുടരും.

നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സർവീസും വാറന്റി കവറേജും തുടരുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തിൽ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. ബിസിനസ് പുനഃസംഘടനയുടെ ഭാഗമായാണു നടപടികൾ.

Related posts

ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജകൾ; കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി ‘സലാം ആരതി’യില്ല; ഇനി മുതൽ ‘ആരതി നമസ്‌കാര’; തീരുമാനം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം

Aswathi Kottiyoor

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്‌ സംഗമം ഹഡിൽ ഗ്ലോബൽ നവംബർ 16ന്‌ തുടങ്ങും

Aswathi Kottiyoor

അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്; വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox