ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി. ഇന്നലെ ഉച്ചയോടെ തീവ്രവും തുടർന്ന് അതിതീവ്രവുമായി മാറി. മണിക്കൂറുകൾക്കകം ‘മോക്ക’ ചുഴലിക്കാറ്റായി മാറിയേക്കും. ഇന്നു രാവിലെയോടെ ചുഴലിക്കാറ്റ് തീവ്രത കൈവരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
കാറ്റ് വടക്കു പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിച്ച ശേഷം വെള്ളിയാഴ്ചയോടെ ബംഗ്ലദേശ്, മ്യാൻമർ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.
ഇന്ന് ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.