27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജീവൻ പണയം വച്ച് ആരോഗ്യപ്രവർത്തകർ; ഫയൽ തട്ടിക്കളിച്ച് വകുപ്പുകൾ
Kerala

ജീവൻ പണയം വച്ച് ആരോഗ്യപ്രവർത്തകർ; ഫയൽ തട്ടിക്കളിച്ച് വകുപ്പുകൾ

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമം ചെറുക്കുന്നതിനു വേണ്ടിയുള്ള നിയമഭേദഗതിയുടെ ഫയൽ എവിടെ? വകുപ്പുകൾ അത് തട്ടിക്കളിക്കുന്നു എന്നാണ് ഉത്തരം. 6 മാസമായി ആരോഗ്യ വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമ വകുപ്പ് എന്നിവിടങ്ങളിലായി ചുറ്റുകയാണ് ഫയൽ. 

ഭേദഗതി വ്യവസ്ഥകളെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ 2 തവണ നിയമവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ചില വ്യവസ്ഥകളിൽ നിയമവകുപ്പ് മാറ്റം നിർദേശിച്ചു. മാറ്റം വരുത്തി ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്തായാലും അതു നിയമ വകുപ്പിൽ എത്തിയിട്ടില്ല. ഇവിടെ നിന്നാണ് അന്തിമ രൂപം നൽകി മന്ത്രിസഭയ്ക്കു വിടേണ്ടത്. അപ്പോൾ മാത്രമേ നിയമ ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാനാകൂ. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അതിക്രമങ്ങൾ തടയുന്നതിനു 2012 ലാണു നിയമം കൊണ്ടുവന്നത്. ആശുപത്രിക്കുള്ളിലും വളപ്പിലും നടക്കുന്ന അക്രമങ്ങളിൽ മാത്രമേ നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. ആക്രമണം നടത്തുന്നവർക്കു പരമാവധി ലഭിക്കുന്നതു 3 മാസം തടവും അരലക്ഷം രൂപ പിഴയുമാണ്. ചികിത്സയുടെ പേരിൽ ആരോഗ്യപ്രവർത്തകരെ അവരുടെ വീടുകളിൽ കയറിയോ വഴിയിൽ വച്ചോ ആക്രമിച്ചാൽ ഈ നിയമപ്രകാരം നടപടി സാധ്യമല്ല. ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, മെഡിക്കൽ– നഴ്സിങ് വിദ്യാർഥികൾ എന്നിവർക്കു മാത്രമേ നിയമത്തിന്റെ സംരക്ഷണം ഉള്ളൂ. 

ഡോക്ടർമാർ ആവശ്യപ്പെടുന്ന ഭേദഗതികൾ 

∙ ആശുപത്രിക്കു പുറത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയാലും ഈ നിയമം ബാധകമാക്കണം. 
പൊലീസിനെ സഹായിക്കാൻ പോയി; ബിനുവിനും കുത്തേറ്റു
∙ ആശുപത്രികളിലെ സെക്യൂരിറ്റി മുതൽ എല്ലാ ജീവനക്കാർക്കും പരിരക്ഷ ഉറപ്പാക്കണം. 

∙ ആക്രമണം നടത്തിയാൽ ഒരു മണിക്കൂറിനകം കേസ് എടുത്ത് ഒരു മാസത്തിനകം അന്വേഷണവും ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കണം. 

∙ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതി സ്ഥാപിക്കണം. 

∙ ഗുരുതരമല്ലാത്ത ആക്രമണങ്ങൾക്ക് 6 മാസം മുതൽ 5 വർഷംവരെ തടവും 2 ലക്ഷം രൂപവരെ പിഴയും ഗുരുതര കുറ്റകൃത്യങ്ങൾക്ക് 10 വർഷംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യണം. 

Related posts

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Aswathi Kottiyoor

ലൈംഗിക പീഡന ആരോപണം; രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി

Aswathi Kottiyoor

കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

Aswathi Kottiyoor
WordPress Image Lightbox