25.5 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്; IMA ശക്തമായ പ്രതിഷേധത്തിലേക്ക്‌.
Uncategorized

വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്; IMA ശക്തമായ പ്രതിഷേധത്തിലേക്ക്‌.


കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.

അത്യാഹിത വിഭാഗം ഒഴികെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

‘യുവ ഡോക്ടറുടെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ഐ.എം.എ. കേരളഘടകം എല്ലാ ഡോക്ടർമാരും സമരത്തിലേക്ക്. ഇന്ന് മുതൽ നാളെ രാവിലെ എട്ട് മണി വരെ സമരത്തിലേക്ക് പോകും. അത്യാഹിത വിഭാഗം, എമർജൻസി കെയർ മാറ്റി നിർത്തും. കേരളത്തിലെ പൊതു മനസാക്ഷി ഈ കാര്യത്തിൽ ഉണരേണ്ടതുണ്ട്. നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം കേരളത്തിൽ സ്വീകാര്യമല്ല. സ്വസ്ഥമായി, സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ. കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉൾക്കൊണ്ട് സമരത്തെ കാണണം’- ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി പറഞ്ഞു.സമീപകാലത്തായി സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരേ വിവിധ കോണുകളില്‍ നിന്ന് അക്രമങ്ങൾ വർധിച്ചു വരികയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പണിമുടക്ക് അടക്കം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.

ഡോക്ടർമാർക്കെതിരേ അക്രമം വർധിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം മാർച്ചിൽ പണിമുടക്ക് നടത്തിയിരുന്നു.

കേരളത്തിൽ അഞ്ചുദിവസത്തിൽ ഒന്ന് എന്ന തോതിലാണ് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതെന്ന് ഐ.എം.എ. ഭാരവാഹികൾ അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു ഡോക്ടറുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.

Related posts

റോബര്‍ട്ട് വദ്രയുടെ മോഹം മുളയിലേ നുള്ളി കോണ്‍ഗ്രസ്, അമേഠിയില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളി

Aswathi Kottiyoor

സ്കൂളുകളിൽ ശനി പ്രവൃത്തിദിനമാക്കാൻ നീക്കം: എതി‍ർത്ത് അധ്യാപക സംഘടനകൾ

Aswathi Kottiyoor

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox