27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു
Uncategorized

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ്-മ്യാന്മാര്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

പീഡനപരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം; പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കും നേരെ അധിക്ഷേപം

Aswathi Kottiyoor

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ

Aswathi Kottiyoor

പിടിയിലായ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല; കസ്റ്റഡി അപേക്ഷ നീട്ടാൻ പൊലീസ് നീക്കം

Aswathi Kottiyoor
WordPress Image Lightbox