28.1 C
Iritty, IN
November 21, 2024
  • Home
  • Kochi
  • ‘ഇതാണ് യഥാർത്ഥ കേരള സ്‌പിരിറ്റ്’; രക്ഷാപ്രവർത്തനം നടത്തിയ താനൂരുകാരെ അഭിനന്ദിച്ച് ഹൈക്കോടതി
Kochi

‘ഇതാണ് യഥാർത്ഥ കേരള സ്‌പിരിറ്റ്’; രക്ഷാപ്രവർത്തനം നടത്തിയ താനൂരുകാരെ അഭിനന്ദിച്ച് ഹൈക്കോടതി


കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. ഇങ്ങനെ അലക്ഷ്യമായി ആളുകളെ കയറ്റി ബോട്ട് പോകുന്നത് പരിശോധിക്കാനായി ആരുമില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ താനൂരുകാരെ കോടതി അഭിനന്ദിച്ചു.

അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോഴേക്കും അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കലക്ടറോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹൃദയത്തിൽ നിന്ന് രക്തം പൊടിയുന്നു എന്ന് കോടതി കേസ് പരിഗണിക്കവേ പറഞ്ഞു. രക്ഷാപ്രവർത്തനം കൃത്യമായി നടന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ പ്രദേശവാസികളെയും ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചു. യഥാർത്ഥ കേരള സ്പിരിറ്റ് ഇതാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചത്.കേരളത്തിൽ മുൻപുണ്ടായ ബോട്ടപകടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഫോർട്ട് കൊച്ചിയിലടക്കം സുരക്ഷാ വീഴ്ചയോടെ ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് ഓപ്പറേറ്റർമാർ അവരുടെ തോന്നിവാസത്തിന് വിട്ടുകൊടുക്കാതെ അടിയന്തര നടപടി വേണമെന്നും കോടതി പറഞ്ഞു.

Related posts

മതരഹിതർക്ക് സംവരണം പരിഗണിക്കണം; സർക്കാരിന് കോടതിയുടെ നിർദേശം.

Aswathi Kottiyoor

ഹര്‍ജി തള്ളി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചു

Aswathi Kottiyoor

പെൺകുട്ടികളുടെ ശരീരത്തിൽ ടാറ്റു ചെയ്തു, ലൈംഗികാതിക്രമം നടത്തിയില്ലെന്നു സുജീഷ്.

Aswathi Kottiyoor
WordPress Image Lightbox