24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തുന്നത്‌ 
 എഐ കാമറകൾ പേടി വേണ്ട, സുരക്ഷിതമാണ്‌ ജല മെട്രോ ; ജല മെട്രോയിൽ അത്യാധുനിക സുരക്ഷാസംവിധാനമെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ.
Uncategorized

യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തുന്നത്‌ 
 എഐ കാമറകൾ പേടി വേണ്ട, സുരക്ഷിതമാണ്‌ ജല മെട്രോ ; ജല മെട്രോയിൽ അത്യാധുനിക സുരക്ഷാസംവിധാനമെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ.


കൊച്ചി
എല്ലാവിധ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ്‌ ജല മെട്രോ സർവീസ്‌ നടത്തുന്നതെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രികർ ആശങ്കപ്പെടേണ്ടതില്ലെന്നും ബെഹ്‌റ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ലോകോത്തര നിലവാരത്തിൽ രൂപകൽപ്പന ചെയ്‌ത്‌ നിർമിച്ച അത്യാധുനിക ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോയിലുള്ളത്‌. 100 പേരിൽ കൂടുതൽ യാത്രക്കാരെ ബോട്ടിൽ അനുവദിക്കില്ല. ഓട്ടോമാറ്റിക് ടിക്കറ്റിങ് സംവിധാനം ആയതിനാൽ യാത്രികരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തും. ബോട്ടിനുള്ളിലേക്ക്‌ പ്രവേശിക്കുമ്പോൾത്തന്നെ നിർമിതബുദ്ധി കാമറകൾ യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തും. കൂടുതൽ യാത്രികർ കയറാനെത്തിയാൽ ബോട്ടിന്റെ വാതിൽ തുറക്കാനാകില്ല.എല്ലാ യാത്രികർക്കും ലൈഫ്‌ ജാക്കറ്റ്‌ നിർബന്ധമാണ്‌. ഓരോ ബോട്ടിലും 100 യാത്രികർക്കായി 120 ലൈഫ്‌ ജാക്കറ്റുണ്ട്‌. കുട്ടികൾക്ക്‌ പ്രത്യേക ജാക്കറ്റുമുണ്ട്‌. രക്ഷാപ്രവർത്തനത്തിന്‌ ഗരുഡ എന്ന ബോട്ട്‌ ഏതുസമയവും സജ്ജമാണ്‌. മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന ഗരുഡ അഞ്ചുകോടി രൂപ ചെലവിലാണ്‌ ജല മെട്രോയുടെ ഭാഗമാക്കിയത്‌.

തീപിടിത്തം ഉൾപ്പെടെ അടിയന്തരസാഹചര്യം നേരിടാനും സംവിധാനമുണ്ട്‌. വൈദ്യുതി, ഡീസൽ എൻജിനുകളിൽ ബോട്ട്‌ പ്രവർത്തിപ്പിക്കാം. ജീവൻരക്ഷാപ്രവർത്തനത്തിൽ പരിശീലനം നേടിയ ജീവനക്കാർ ജല മെട്രോയിലുണ്ട്‌. യാത്രകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ബോട്ടിൽ അനൗൺസ്‌മെന്റുമുണ്ട്‌. കേന്ദ്രീകൃത നിയന്ത്രണ സംവിധാനം ആയതിനാൽ സാങ്കേതികത്തകരാറുകളും മറ്റ്‌ അടിയന്തരാവശ്യങ്ങളും അതിവേഗം ശ്രദ്ധയിൽപ്പെടും. സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നത്‌ ബോട്ട്‌ നിർമിച്ച കൊച്ചി കപ്പൽശാലയിലെ എൻജിനിയർമാരാണ്‌. യാത്രികരുടെ സുരക്ഷയിൽ ഒരുവിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും ബെഹ്‌റ പറഞ്ഞു.

Related posts

പുതിയകാവിൽ വാഹന അപകടത്തിൽ വയോധിക മരിച്ചു

Aswathi Kottiyoor

മലമ്പുഴയിൽ യുവാവും പതിനാറുകാരിയും പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

പനി കൂടാം, അതീവ ജാഗ്രത വേണം; മന്ത്രി വീണാ ജോർ‍‍ജ്ജ്

Aswathi Kottiyoor
WordPress Image Lightbox