• Home
  • Kerala
  • തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്
Kerala

തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്

തളിപ്പറമ്പ്: നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോയില്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്.

15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനന്‍, കെ വി റംലത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവര്‍മാരെയാണ് തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയെടുത്താണ് ഇവര്‍ റോഡിലിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, മയ്യില്‍, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related posts

മേൽക്കൂരയിൽ കുരുങ്ങി; മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല.

Aswathi Kottiyoor

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം: മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു

Aswathi Kottiyoor

ജ​ലാ​ശ​യ​ങ്ങ​ളി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങൾ ദു​ര​ന്ത​ പട്ടികയിലില്ല; ന​ഷ്ട​പ​രി​ഹാ​ര​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox