23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ഭിന്നശേഷി സൗഹൃദ കേരളം ; ഓട്ടിസം കുട്ടികൾക്ക്‌ കോളേജുകളില്‍ പ്രത്യേക സംവരണം
Kerala

ഭിന്നശേഷി സൗഹൃദ കേരളം ; ഓട്ടിസം കുട്ടികൾക്ക്‌ കോളേജുകളില്‍ പ്രത്യേക സംവരണം

പഠനവൈകല്യമുള്ളവർക്ക് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരു​ദ, ബിരുദാനന്തര കോഴ്സുകളിൽ പ്രത്യേക സീറ്റ് അനുവദിച്ച് ഉത്തരവായി. ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നീ ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ പഠനാവസരം ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ തീരുമാനം. ഈ അധ്യയനവർഷംമുതൽ ബിരുദ കോഴ്സുകളിൽ പരമാവധി മൂന്നു സീറ്റും ബിരുദാനന്തര ബിരുദത്തിന് ഒരു സീറ്റുമാണ് അനുവദിച്ചത്.

ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നിവയെ ഒറ്റ യൂണിറ്റായി പരി​ഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും.

നിലവിൽ ഈ വിദ്യാർഥികൾക്ക് ഭിന്നശേഷി (പിഡബ്ല്യുഡി) സംവരണത്തില്‍ ഉൾപ്പെടുത്തിയാണ് പ്രവേശനം. പ്രത്യേക സംവരണമുണ്ടായിരുന്നത് കലിക്കറ്റ് സർവകലാശാലയിൽ മാത്രമായിരുന്നു. പുതിയ തീരുമാനം വിദ്യാർഥികൾക്ക് കലാലയാന്തരീക്ഷം സാധ്യമാക്കും. ഇതോടെ പഠനത്തിനൊപ്പം സാമൂഹികവികാസവും ലഭ്യമാക്കുമെന്നാണ് ഉന്നതവി​​ദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ തുല്യതയും പ്രാപ്തിയും ഉറപ്പാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ഉന്നതവി​ദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശുപാർശ ചെയ്തിരുന്നു.

വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ കോഴ്സുകളുടെ രൂപകൽപ്പന, പരീക്ഷയെഴുതാൻ സാങ്കേതികവിദ്യയുടെ സഹായം, സർവകലാശാല, കോളേജ് സമിതികളിൽ ഭിന്നശേഷി പ്രാതിനിധ്യം തുടങ്ങിയവയും ഉടൻ നടപ്പാക്കിയേക്കും. സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് സമഗ്ര ഭിന്നശേഷി നയം തയ്യാറാക്കുന്നതിനുള്ള പദ്ധതികൾ പുരോ​ഗമിക്കുകയാണ്.

Related posts

60 ലക്ഷം രൂപയുടെ 1 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

Aswathi Kottiyoor

റിപ്പബ്ലിക് ദിന സുരക്ഷയ്ക്ക് 27,000 പോലീസുകാർ

Aswathi Kottiyoor
WordPress Image Lightbox