• Home
  • Uncategorized
  • ഡെലിവറി ബോയ്‌ക്കൊപ്പം ഹോട്ടലിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ ഗാന്ധി
Uncategorized

ഡെലിവറി ബോയ്‌ക്കൊപ്പം ഹോട്ടലിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞായറാഴ്ച ബെംഗളൂരുവിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന വിഡിയോ വൈറൽ. ഡെലിവറി ബോയിയുടെ സ്‌കൂട്ടറിൽ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുൽ ബെംഗളൂരുവിലെ ഹോട്ടലിൽ എത്തിയത്. ഹെൽമറ്റ് ധരിച്ച്, സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് രാഹുൽ ഗാന്ധി സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ, കർണാടകയിൽ എല്ലാ പാർട്ടികളുടെയും പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നഗരത്തിൽ മെഗാ റോഡ്‌ ഷോ നടത്തി. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ശനിയാഴ്ച അദ്ദേഹം നഗരത്തിൽ ഏകദേശം 13 മണ്ഡലങ്ങളിലൂടെ 26 കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.

Related posts

ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന, പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം, ഭയന്നോടിയ നിരവധിപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

രാത്രി 1 മണിക്കൂര്‍ 7 മിനിറ്റ് സെക്‌സ് ടോക്ക്; ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രം

Aswathi Kottiyoor

കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം

Aswathi Kottiyoor
WordPress Image Lightbox