24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല
Uncategorized

വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല


മേഘമല ∙ അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തിവിടില്ല.
അരിക്കൊമ്പന്‍ ജനവാസമേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്തവിധം ആശങ്കയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ആന ശനിയാഴ്ച രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയില്ലെന്നത് ആശ്വസമാണ്.

പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ, ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തി. മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നല്‍ വിവരങ്ങൾ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് ആരോപിച്ചു. എന്നാല്‍, ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായി സിഗ്നല്‍ കിട്ടുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Related posts

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

Aswathi Kottiyoor

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽ

Aswathi Kottiyoor

സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; നിയമനം ക്യാബിനറ്റ് റാങ്കിൽ

Aswathi Kottiyoor
WordPress Image Lightbox