27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒമിക്രോണിൻറെ പുതിയ രണ്ട് വകഭേദങ്ങൾ കേരളത്തിലുമുണ്ടായിരുന്നെന്ന് പരിശോധന ഫലം
Uncategorized

ഒമിക്രോണിൻറെ പുതിയ രണ്ട് വകഭേദങ്ങൾ കേരളത്തിലുമുണ്ടായിരുന്നെന്ന് പരിശോധന ഫലം


കോഴിക്കോട്: കോവിഡ് വൈറസ് ഒമിക്രോണിൻറെ പുതിയ രണ്ട് വകഭേദങ്ങൾ കേരളത്തിലുമുണ്ടായിരുന്നെന്ന് പരിശോധന ഫലം. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ സാമ്പിളുകൾ ബംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് വകഭേദങ്ങൾ കണ്ടെത്തിയത്. കോവിഡ് കേസുകൾ വർധിച്ച സാഹ്ചര്യത്തിലാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്

ഏപ്രിൽ 9നും 18നും ഇടയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 25 പേരുടെ പരിശോധന ഫലത്തിലാണ് കോവിഡിന്റ പുതിയ വകഭേദമായ XBB 1.22,1.16 എന്നീ സാന്നിധ്യം കണ്ടെത്തിയത്. ബംഗളൂരുവിലെ ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ചികിത്സ തേടിയെത്തിയ ഇവരിലാർക്കും ഗുരുതരമായ മറ്റസുഖങ്ങൾ ഇല്ലായിരുന്നു. വിറയലോടെയുള്ള പനിയായിരുന്നു ലക്ഷണം.

രണ്ട് ഡോസ് വാക്സിനെടുത്തവരാണ് അസുഖബാധിതർ. ഗുരുതരാവസ്ഥയിലേക്ക് കടക്കാതിരുന്നതിൻറെ കാരണം വാക്സിനെടുത്തതാകാം എന്നാണ് ഡോക്ടർമാർ കരുതുന്നത്. ഒമിക്രോണിൻറെ ഈ രണ്ട് വകഭേദങ്ങളും കർണ്ണാടകയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Related posts

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽചൂട് തുടരും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില

Aswathi Kottiyoor
WordPress Image Lightbox