24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്നശേഷം ആത്മഹത്യയെന്ന് സൂചന
Uncategorized

മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്നശേഷം ആത്മഹത്യയെന്ന് സൂചന


പത്തനംതിട്ട/ കുവൈത്ത് സിറ്റി∙ മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്.

ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സാൽമിയയിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോൾ കുത്തേറ്റു മരിച്ചനിലയിൽ ജീനയെ കണ്ടെത്തുകയായിരുന്നു.

ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ് ജീന.

Related posts

ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞു വീണു, യാത്രയ്ക്കിടെ താഴേക്ക് പതിച്ച് ലോറി, പരിക്ക്

Aswathi Kottiyoor

കേരളത്തിൽ കൊടും ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; 9 ജില്ലയിൽ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

പീഡന വിവരം കുട്ടി പറഞ്ഞിട്ടും ഒളിച്ചുവച്ചു; മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ രണ്ടാംപ്രതി

Aswathi Kottiyoor
WordPress Image Lightbox