27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ
Uncategorized

പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ


പൊള്ളാച്ചിയില്‍ ബി കോം വിദ്യാര്‍ത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരില്‍ പിടിയിലായത്. ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി.

Related posts

നാലുവർഷമായി നാട് കണ്ടിട്ട്, പ്രിയപ്പെട്ടവരെ കാണാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

‘പഠന ശേഷം വിവാഹം നടത്താൻ തീരുമാനിച്ചു, വിവാഹം വേ​ഗം വേണമെന്ന് ഷഹന നിർബന്ധിച്ചു’; ഡോ. റുവൈസ് കോടതിയിൽ

Aswathi Kottiyoor

ഓപ്പറേഷൻ അജയ്: അഞ്ചാമത് വിമാനം എത്തി, സംഘത്തിൽ 22 മലയാളികൾ

Aswathi Kottiyoor
WordPress Image Lightbox