27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കുടുംബശ്രീ ഇൻഷുറൻസ് ; 11.28 ലക്ഷം പേർക്ക്‌ സുരക്ഷ , വാർഷിക പ്രീമിയം 174 രൂപമാത്രം.
Uncategorized

കുടുംബശ്രീ ഇൻഷുറൻസ് ; 11.28 ലക്ഷം പേർക്ക്‌ സുരക്ഷ , വാർഷിക പ്രീമിയം 174 രൂപമാത്രം.


തിരുവനന്തപുരം
കുറഞ്ഞ വാർഷിക പ്രീമിയം നിരക്കിൽ അംഗങ്ങൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ “ജീവൻ ദീപം ഒരുമ’ പദ്ധതിയിൽ 11,28,381 വനിതകൾ അംഗങ്ങളായതായി മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പ്‌, ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ എന്നിവയുമായി ചേർന്നാണിത്‌. 174 രൂപയാണ്‌ വാർഷിക പ്രീമിയം.

അയൽക്കൂട്ട അംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവിച്ചാലും അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഇതിലെ അംഗം മരിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ മരിച്ച വ്യക്തിയുടെ വായ്പാത്തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. ബാക്കി തുക അവകാശിക്കും ലഭിക്കും.18 മുതൽ 74 വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 18നും 50നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ അവകാശിക്ക് ഒരു ലക്ഷം രൂപ ലഭിക്കും. 51-–-60 പ്രായമുള്ള പോളിസി ഉടമ മരിച്ചാൽ 45,000 രൂപയും 61–-70 പ്രായക്കാർക്ക്‌ 15,000 രൂപയും 71–-74 പ്രായക്കാർക്ക്‌ 10,000 രൂപയുമാണ്‌ ലഭിക്കുക. സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരുടെ ഗ്രൂപ്പായ ബീമ മിത്ര വഴിയാണ് അയൽക്കൂട്ട അംഗങ്ങളിൽനിന്ന്‌ പ്രീമിയം സമാഹരിക്കുന്നത്‌. പദ്ധതിയിൽ പുതുതായി അംഗങ്ങളെ ചേർക്കുന്നതും ബീമ മിത്രയാണ്.

കൂടുതൽ പേരെ ഇൻഷുറൻസ്‌ പദ്ധതിയിൽ ചേർത്ത കൊച്ചി വെസ്റ്റ്‌ സിഡിഎസ്‌, അംഗങ്ങളിൽ കൂടുതൽ ശതമാനം പേരെ ചേർത്ത എറണാകുളം എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌, കൂടുതൽപേർ അംഗങ്ങളായ എറണാകുളം ജില്ല എന്നിവർക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

Aswathi Kottiyoor

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox