24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം: യുകെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി
Kerala

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം: യുകെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

യുകെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യുകെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക യുകെ കരിയര്‍ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജും സംഘവും യുകെയില്‍ നടത്തിയ ചര്‍ച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്നും ഇത്രയും സീനിയര്‍ പ്രധിനിധികള്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കാന്‍ തടസമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യര്‍ത്ഥിച്ചു. യുകെയില്‍ ദന്തിസ്ട്രി പ്രാക്‌ടീസ് ചെയ്യുന്നതിന് ജനറല്‍ ദന്തല്‍ കൗണ്‍സില്‍ നടത്തുന്ന ഓവര്‍സീസ് രജിസ്‌ട്രേഷന്‍ എക്‌സാം(ഒആര്‍ഇ) വിജയിക്കേണ്ടതായിട്ടുണ്ട്. നിരവധി ബിഡിഎസ്, എംഡിഎസ് ബിരുദധാരികള്‍ ഒ ആര്‍ ഇയില്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഒ ആര്‍ ഇയ്‌ക്ക് കൂടുതല്‍ സ്ലോട്ടുകള്‍ അനുവദിക്കുക, എക്‌സാം ഫീസ് മെഡിക്കല്‍ മേഖലയിലെ ലൈസന്‍സിംഗ് എക്‌സാമായ പ്ലാബിന് സമാനമായി കുറയ്‌ക്കുക, പാര്‍ട്ട് ഒന്ന് എക്‌സാമിന്റെ കേന്ദ്രം കേരളത്തില്‍ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു

Related posts

ചാന്ദ്രയാൻ 3: തൊടുത്തു ചന്ദ്രനിലേക്ക്

Aswathi Kottiyoor

എല്ലാ ആശുപത്രികളിലും മരുന്ന്‌ ; അധിക സ്റ്റോക്ക് 2 ദിവസത്തിനകം

Aswathi Kottiyoor

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഡിജിസിഐ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox