24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കാം’; മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച് അച്ഛന്‍.
Uncategorized

ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കാം’; മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച് അച്ഛന്‍.


കൊല്ലം: മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച് അച്ഛന്‍. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ് മദ്യലഹരിയില്‍ മകളെ മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് മകളെ വിളിച്ചുവരുത്തിയത്. എന്നാല്‍ അച്ഛന്‍ പറഞ്ഞതൊന്നും മകള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഇതോടെ പ്രകോപിതനായ അച്ഛന്‍ മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആദ്യം ചെരിപ്പ് ഉപയോഗിച്ച് മുഖത്തടിക്കുകയും മുടിക്ക് കുത്തിപിടിച്ച് ശരീരമാസകലം മര്‍ദിക്കുകയും ചെയ്തു.

അച്ഛന്‍ മകളെ മര്‍ദിക്കുന്നതിന്റെ വീഡിയോ വീട്ടിലുള്ളവര്‍ തന്നെയാണ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്നാണ് പോലീസ് കരുതുന്നത്. അതിനിടെ, വീഡിയോയില്‍ ‘അടിക്ക്, അടിക്ക്’ എന്ന് മറ്റാരോ പറയുന്നതും കേള്‍ക്കാം. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related posts

‘അന്ന് അനന്തു ജീവനുവേണ്ടി പിടഞ്ഞപ്പോൾ ജന്മദിനാഘോഷം, ഇന്ന് അഖിൽ’; കരമന കൊലയ്ക്ക് പിന്നിൽ കൊടും ക്രിമിനലുകൾ

Aswathi Kottiyoor

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

Aswathi Kottiyoor

ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി, തിരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox