23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സുഡാൻ രക്ഷാദൗത്യം: ഞായറാഴ്ച 22 മലയാളികൾ മടങ്ങിയെത്തി
Kerala

സുഡാൻ രക്ഷാദൗത്യം: ഞായറാഴ്ച 22 മലയാളികൾ മടങ്ങിയെത്തി

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന്‌ ഞായറാഴ്ച 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്ന്‌ നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി. തിങ്കളാഴ്ച 180 പേർകൂടി കൊച്ചിയിലെത്തിയേക്കും.

ജിദ്ദയിൽ നിന്ന്‌ 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം നേരിട്ട് ഞായർ രാവിലെ ആറോടെ കൊച്ചിയിലെത്തും. ബംഗളൂരുവിൽ നിന്ന് 40 പേരും ഡൽഹിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് ഏഴുപേരുമാണ്‌ ഇതിനോടകം കേരളത്തിൽ എത്തിയത്‌. 23 -ഓളം പേർ ബംഗലുരുവിൽ ക്വാറന്റൈനിലാണെന്നും വിവരമുണ്ട്‌. ഇവർ ചൊവ്വ, ബുധൻ ദിവസങ്ങളിലായി കേരളത്തിലെത്തിയേക്കും. വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

Related posts

പുരയിടവും കൃഷിയിടവും ഒഴിവാക്കും : എം വി ഗോവിന്ദൻ

Aswathi Kottiyoor

ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ

Aswathi Kottiyoor

എഫ്. സി. ഐ യിൽ നിന്നുള്ള ഭക്ഷ്യ ധാന്യവിട്ടെടുപ്പിന് മാതൃകാ നടപടി രേഖ തയ്യാറായി

Aswathi Kottiyoor
WordPress Image Lightbox