23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കേരള സന്ദര്‍ശനം: മോദിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 95 ലക്ഷം രൂപ
Kerala

കേരള സന്ദര്‍ശനം: മോദിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 95 ലക്ഷം രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി കേരളാ ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം രൂപ. ഈ പണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഡയറക്ടര്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. ചെലവായ 95 ലക്ഷം രൂപയില്‍ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതിനാണ് ഇത്രയും തുക ചെലവായതെന്ന് വിനോദ സഞ്ചാര വകുപ്പിന്റെ വിശദീകരണം. ഈ മാസം 24ന് വൈകിട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി ആദ്യദിനം കൊച്ചിയില്‍ പാര്‍ട്ടി പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തത്

കൊച്ചിയില്‍ ഔദ്യോഗിക പരിപാടികളൊന്നും പ്രധാനമന്ത്രിക്കുണ്ടായിരുന്നില്ല. കൊച്ചിയില്‍ റോഡ് ഷോ നടത്തിയ മോദി, ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പങ്കെടുത്ത ശേഷം ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചി വില്ലിങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലായിരുന്നു താമസം. 25ന് തിരുവനന്തപുരത്തെത്തി. സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങായിരുന്നു സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വിവിധ റെയില്‍വെ സ്‌റ്റേഷനുകളുടെ വികസന പരിപാടികള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് അന്ന് തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി.

Related posts

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Aswathi Kottiyoor
WordPress Image Lightbox