24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • പൊതുഭരണ വകുപ്പിന്റെ പിടിമുറുക്കൽ: ആശങ്കയുണ്ട്, തൽക്കാലം സിപിഐ വിവാദമാക്കില്ല
Kerala Uncategorized

പൊതുഭരണ വകുപ്പിന്റെ പിടിമുറുക്കൽ: ആശങ്കയുണ്ട്, തൽക്കാലം സിപിഐ വിവാദമാക്കില്ല


തിരുവനന്തപുരം ∙ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരെ വച്ചു സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിടിമുറുക്കാനുള്ള പൊതുഭരണവകുപ്പിന്റെ നീക്കം ഇപ്പോൾ രാഷ്ട്രീയ വിവാദമാക്കാൻ സിപിഐ തുനിയില്ല. അതേസമയം, ഇക്കാര്യത്തിലുള്ള ആശങ്ക സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സിപിഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരുമായി ബന്ധപ്പെട്ടു സിപിഐ നേതൃത്വം ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തി. നേരത്തേ ഉണ്ടായിരുന്ന ഉത്തരവുകൾ ക്രോഡീകരിച്ചും പരിഷ്കരിച്ചും സമഗ്ര ഉത്തരവായി ഇറക്കി എന്ന വിശദീകരണമാണ് നേതൃത്വത്തിനു ലഭിച്ചത്. വിശദാംശങ്ങൾ പാർട്ടി തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണവകുപ്പിനു ഘടകകക്ഷികളുടെ കീഴിലുള്ള വകുപ്പുകളിലടക്കം ഇടപെടാ‍ൻ കഴിയുമെന്ന വിമർശനമാണ് ഇക്കാര്യത്തി‍ൽ ഉയർന്നിരിക്കുന്നത്

ഇതേസമയം, ഉത്തരവു മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടുന്ന സിപിഐ കേന്ദ്രങ്ങളുണ്ട്. ദൂരവ്യാപക പ്രത്യാഘാതമുള്ള ഉത്തരവ് ഭരണാനുകൂല സർവീസ് സംഘടനകളെത്തന്നെ വിശ്വാസത്തിലെടുക്കാതെയും മന്ത്രിസഭ ചർച്ച ചെയ്യാതെയും ഒറ്റയടിക്ക് ഇറക്കുന്നതിലെ വിയോജിപ്പ് ഇടതു കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയരുന്നുണ്ട്. സർവീസ് സംഘടനകളെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമോ എന്ന് വീക്ഷിക്കാനാണു സിപിഐ തീരുമാനം. അങ്ങനെ ഉണ്ടാകാതിരിക്കുകയും വിവാദം വളരുകയും ചെയ്താൽ മന്ത്രിസഭാ യോഗത്തിൽ പാർട്ടി മന്ത്രിമാർ അഭിപ്രായം പറയും.

സിപിഐയുടെ വകുപ്പുകളിൽ പിടിമുറുക്കാൻ നേരത്തേ നടത്തിയ നീക്കങ്ങൾ പാർട്ടിയെ അസ്വസ്ഥമാക്കിയിരുന്നു. ഹൗസിങ് ബോർഡ് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നിർദേശത്തിനതിരെ സിപിഐയുടെ മന്ത്രി കെ.രാജൻ മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറിച്ചതോടെ ആ നീക്കം മരവിപ്പിച്ചു. റവന്യു വകുപ്പിന്റെ ഭാഗമായിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതും സിപിഐയിൽ ചർച്ചാവിഷയമായി.

Related posts

അവസാനമെത്തിയത്‌ 
നിയമസഭാ പുസ്തകോത്സവത്തിന്‌

Aswathi Kottiyoor

ഇന്നസന്റിന് വിട; ഇന്ന് ഇരിങ്ങാലക്കുടയിലും കൊച്ചിയിലും പൊതുദര്‍ശനം, സംസ്കാരം നാളെ

Aswathi Kottiyoor

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം; മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ പുറത്തെടുത്തു

Aswathi Kottiyoor
WordPress Image Lightbox