തലച്ചുമട് മാത്രമല്ല, ചുമട്ടുതൊഴിലാളികൾ ഇനി ഫോർക്ക് ലിഫ്റ്റും ക്രെയ്നും കൈകാര്യം ചെയ്യും, ചുമട്ടുകൂലി ഓൺലൈനായി വാങ്ങും, ലോഡുമായി ലോറിയെത്തിയാൽ ഓൺലൈനായിതന്നെ വിവരമറിയും.
മാറുന്ന കാലത്തിനൊത്ത് ചുമട്ടുതൊഴിലാളികളെയും ന്യൂജൻ ആക്കുന്നതിന് തൊഴിൽവകുപ്പ് തയാറാക്കിയ പദ്ധതിയാണ് കയറ്റിറക്ക് മേഖലയുടെ മുഖച്ഛായ മാറ്റുന്നത്. നിലവിൽ നൈപുണ്യം ആവശ്യമില്ലാത്തതും എന്നാൽ, മനുഷ്യാധ്വാനം ഏറെയുള്ളതുമായ ചുമുട്ടുതൊഴിലിൽ ഏർപ്പെട്ടവരെ അർധനൈപുണ്യമുള്ള (സെമി സ്കിൽഡ്) തൊഴിൽസേനയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. ഇതിനായാണ് ഫോർക്ക് ലിഫ്റ്റും ക്രെയ്നും എക്സ്കവേറ്ററുമെല്ലാം കൈകാര്യം ചെയ്യാൻ പര്യാപ്തരാക്കുന്നത്. മാത്രമല്ല, ലൈസൻസും എടുത്തുനൽകും.ഇതിനായി 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ദേഭ