27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്കായി സഹായം തേടുന്നു
kannur Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്കായി സഹായം തേടുന്നു


ഇരിട്ടി: കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച അഡോണിന്റെ സഹോദരി ഡിയോണയുടെ ചികിത്സക്കായാണ് നാട്ടുകാര്‍ തുക സമാഹരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍ മരിച്ച പാലത്തിന്‍കടവ് സ്വദേശി അഡോണിന്റെ സഹോദരി ഡിയോണ അതീവ ഗുരുതരാവസ്ഥയില്‍ കല്‍പ്പറ്റ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മക്കളുള്ള കുടുംബത്തില്‍ മകന്‍ മരിക്കുകയും മകള്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയും ചെയ്യുന്നത് കുടുബത്തിന് താങ്ങാനാകുന്നതിലും അപ്പുറമാണ്.ഡിയോണയുടെ ചികിത്സക്കായി ഏകദേശം 50 ലക്ഷത്തിലധികം രൂപ വേണ്ടി വരും. കുടുംബത്തെ സഹായിക്കാന്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ്, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചന്‍ പൈമ്പളിക്കുന്നേല്‍ എന്നിവര്‍ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി റെജി കോട്ടയില്‍ കണ്‍വീനറായും പാലത്തിന്‍കടവ് ഇടവക വികാരി ഫാ ജിന്റോ പന്തലാനിക്കല്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ ബിജോയ് പ്ലാത്തോട്ടത്തില്‍ ട്രഷററായും സിജു കൊച്ചുപുരയില്‍ സെക്രട്ടറിയായും ഡിയോണ ചെന്നേലില്‍ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ സുമനസ്സുകളുടെയും നിസ്വാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

Jinto Joseph ,Federal Bank, Vallithode branch, account number:
11740100177219
Ifsc code -FDRL0001174

Google pay: 8281013978(Rojus Mathew:Brother)

Google pay
9526126113(jinto joseph:chairman)

Related posts

ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം ഇനി ഇ – പ്ലാറ്റ്‌ഫോമിൽ

Aswathi Kottiyoor

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരള പൊലീസിലെ പത്ത് പേര്‍ക്ക് മെഡല്‍

Aswathi Kottiyoor

കൂപ്പൺ നറുക്കെടുത്ത്‌ മദ്യം സമ്മാനം; ശിക്ഷാർഹമാണെന്ന് എക്‌സൈസ്

Aswathi Kottiyoor
WordPress Image Lightbox