23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നെല്ല്​ സംഭരണത്തിലെ ക്രമക്കേട്​: മില്ലുകളുടെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം
Kerala

നെല്ല്​ സംഭരണത്തിലെ ക്രമക്കേട്​: മില്ലുകളുടെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം

നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക്​ ത​ട​യി​ടാ​ൻ സ​പ്ലൈ​കോ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ മി​ല്ലു​ക​ളു​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്ന്​ സം​ഭ​രി​ക്കു​ന്ന നെ​ല്ല്​ മു​ഴു​വ​ൻ അ​രി​യാ​ക്കി മാ​റ്റു​ന്നു​​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഉ​ൽ​പാ​ദ​ന​വും റൈ​സ് മി​ല്ലു​ക​ളു​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​ണ്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്. മി​ല്ലു​ക​ൾ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​രി മ​ട​ക്കി​ന​ൽ​കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ്​ കേ​ന്ദ്ര ഇ​ട​പെ​ട​ൽ.

നെ​ല്ല്​ കു​ത്തി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ​വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രോ മി​ല്ലും സം​ഭ​രി​ച്ച നെ​ല്ല്​ കു​ത്തി അ​രി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​ണ​ക്കാ​ക്കി ഇ​ത്ര​യും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ​ക്ര​മ​ക്കേ​ട്​ ന​ട​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ലും പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. സം​ഭ​രി​ക്കു​ന്ന​ നെ​ല്ല്​ മു​ഴു​വ​ൻ കു​ത്താ​തെ മി​ല്ലു​ക​ൾ ​പു​റ​ത്തു​നി​ന്നു​ള്ള അ​രി ക​ല​​ർ​ത്തു​ന്ന​താ​യും നെ​ല്ല്​ ക​രി​ഞ്ച​ന്ത​യി​ലേ​ക്ക്​ ക​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

Related posts

എംബിബിഎസ്‌ : സർക്കാർ സീറ്റുകൾ കുറയില്ല, പ്രവേശനത്തിന്‌ ഒരുക്കമായി

Aswathi Kottiyoor

ഓ​ണം ബ​ന്പ​ര്‍ ടി​ക്ക​റ്റി​ന് 500 രൂ​പ; താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ര്‍

Aswathi Kottiyoor

കേരളാ പൊലീസ്‌ മികച്ചത്‌ ;യുപിയേക്കാൾ ഏറെമുന്നിൽ : ഗവർണർ

Aswathi Kottiyoor
WordPress Image Lightbox