27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും
Kerala

സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും

സെർവർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും. മറ്റന്നാൾ മുതൽ 3 ദിവസം ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണ സമയം ചുരുക്കാനാണ് തീരുമാനം. റേഷൻ മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.

തുടർച്ചയായ നാലാം ദിവസവും ഇപോസ് മെഷീൻ പണിമുടക്കിയതോടെയാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടേണ്ടി വന്നത്. പൊതു അവധിയടക്കം റേഷൻ കടകൾ ഇത്രയധികം ദിവസങ്ങൾ അടച്ചിടുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് മൂന്ന് വർഷത്തിലേറെയായി സെർവർ തകരാർ മൂലം പലതവണ റേഷൻ വിതരണം മുടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ ഹൈദരബാദ് യൂണിറ്റ് സെർവർ തകരാർ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് അറിയിച്ചത്.

Related posts

മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്

Aswathi Kottiyoor

കെഎസ്‌ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം

Aswathi Kottiyoor

വസ്തു നികുതിയിളവിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി നീട്ടി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox