22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂര്‍ സ്വദേശികളായ ദമ്പതികള്‍ വിറ്റത് മുന്‍ധാരണകള്‍ പ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു

Related posts

ബഫർ സോണിന് പകരം ‘എതിർ സോൺ’

Aswathi Kottiyoor

വീണ്ടും മണി മുഴങ്ങും, സ്കൂളും കോളജും ഉഷാറാകും; നടപടികളുമായി സംസ്ഥാനങ്ങൾ.

Aswathi Kottiyoor

അന്ന് എൻഎസ്ജി എത്തിയത് 10 മണിക്കൂറിനു ശേഷം; 51 മണിക്കൂറിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചു’

Aswathi Kottiyoor
WordPress Image Lightbox