24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നിലനിർത്തണമെന്നത് പൊതുവികാരം
Kerala

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നിലനിർത്തണമെന്നത് പൊതുവികാരം

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഹയർ സെക്കൻഡറിയിൽ നിലനിർത്തണമെന്നത്‌ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പൊതു വികാരമാണെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം ഉടൻ എടുക്കുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.മഹാത്മാഗാന്ധി മരിച്ചതാണെന്ന നിലയിൽ ചിത്രീകരിക്കുന്നതും ആർഎസ്എസ് നിരോധനം സംബന്ധിക്കുന്ന ഭാഗം നീക്കം ചെയ്യുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു.

എൻസിഇആർടിയുമായുള്ള ധാരണപത്ര പ്രകാരം 11, 12 ക്ലാസിൽ 44 പുസ്തകം കേരളം ഉപയോഗിക്കുന്നുണ്ട്. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി പുസ്തകങ്ങളിലാണ് വ്യാപക വെട്ടിമാറ്റൽ നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽനിന്ന് നിർണായക ഭാഗങ്ങൾ ഒഴിവാക്കിയ എൻസിഇആർടി നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു.

ഉള്ളടക്കം യുക്തിസഹമാക്കുന്നു എന്ന പേരിൽ പാഠപുസ്തകങ്ങളിലെ പ്രധാന അധ്യായങ്ങളും ഭാഗങ്ങളും ഉപേക്ഷിക്കാനുള്ള എൻസിഇആർടിയുടെ സമീപകാല തീരുമാനത്തിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തി. നാളത്തെ ഉത്തരവാദിത്വമുള്ള പൗരന്മാരും നേതാക്കളുമാകാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന സമഗ്രവും സന്തുലിതവുമായ വിദ്യാഭ്യാസം പാഠപുസ്തകങ്ങൾവഴി നൽകുന്നെന്ന് ഉറപ്പാക്കണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രം കുട്ടികൾക്ക് പ്രാപ്യമാക്കാനും ഗൗരവമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും അയച്ച കത്തിൽ മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു

Related posts

ഓ​ക്സി​ജ​ൻ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് ടി​പ്സ്

Aswathi Kottiyoor

മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox