24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരുക്ക്
Uncategorized

കണ്ണൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരുക്ക്


കണ്ണൂർ∙ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ (8) എന്ന കുട്ടി പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ.

Related posts

ഹെർണിയ ചികിത്സയ്ക്കെത്തിയ 46കാരന്റെ ശരീരത്തിൽ ഡോക്ടര്‍മാര്‍ കണ്ടത് ഗർഭാശയവും അണ്ഡാശയവും!

Aswathi Kottiyoor

ഗൗതം അദാനി വീണു, സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

Aswathi Kottiyoor

‘ഇതൊക്കെ കാണാൻ എന്‍റെ ഇച്ചായനില്ലല്ലോ, വയനാട്ടില്‍ തുടരാനാണ് ആഗ്രഹം’: സർക്കാർ ജോലിയെ കുറിച്ച് ശ്രുതി

Aswathi Kottiyoor
WordPress Image Lightbox