23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഹെർണിയ ചികിത്സയ്ക്കെത്തിയ 46കാരന്റെ ശരീരത്തിൽ ഡോക്ടര്‍മാര്‍ കണ്ടത് ഗർഭാശയവും അണ്ഡാശയവും!
Uncategorized

ഹെർണിയ ചികിത്സയ്ക്കെത്തിയ 46കാരന്റെ ശരീരത്തിൽ ഡോക്ടര്‍മാര്‍ കണ്ടത് ഗർഭാശയവും അണ്ഡാശയവും!

ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46കാരന്‍റെ ശരീരത്തിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു രണ്ടു കുട്ടികളുടെ അച്ഛനായ രാജ്ഗിർ മിസ്ത്രി. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ ശരീരത്തിനുള്ളില്‍ പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ഏറെ നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാള്‍ അൾട്രാസൗണ്ട് ചെയ്യാൻ തീരുമാനിച്ചത്. വയറ്റിൽ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഈ ശസ്ത്രക്രിയ്ക്കിടെയാണ് വയറ്റിൽ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. അതേസമയം മിസ്ത്രിക്ക് സ്ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ പറയുന്നു. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related posts

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ട; ആര്യാടൻ ഷൗക്കത്തിന് വിലക്ക്

Aswathi Kottiyoor

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

Aswathi Kottiyoor

പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

Aswathi Kottiyoor
WordPress Image Lightbox