27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക്യാമറയിലെ കള്ളക്കളി; എസ്ആർഐടിക്ക് നോക്കുകൂലി 6%
Uncategorized

ക്യാമറയിലെ കള്ളക്കളി; എസ്ആർഐടിക്ക് നോക്കുകൂലി 6%


തിരുവനന്തപുരം ∙ വിവാദ റോഡ് ക്യാമറ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ കെൽട്രോണിനു നൽകുന്ന 232 കോടിയിൽ 28 ശതമാനത്തിലേറെ പോകുന്നത് കെൽട്രോണിന്റെ പോക്കറ്റിലേക്ക്. ഗതാഗതവകുപ്പിനു പദ്ധതി നേരിട്ടു നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലാത്തതിനാലാണു കെൽട്രോണിനെ ചുമതലപ്പെടുത്തിയത്. അവർ അതു 165 കോടിക്ക് എസ്ആർഐടി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി. ബാക്കി 67.25 കോടി രൂപ കെൽട്രോണിന്റെ പോക്കറ്റിൽ. ഇൗ തുക കൊണ്ടുവേണം 146 പേരെ കൺട്രോൾ റൂമുകളിൽ നിയമിച്ചു ശമ്പളം നൽകേണ്ടതെന്നും നോട്ടിസ് അയക്കേണ്ടതെന്നും കെൽട്രോൺ വിശദീകരിക്കുന്നു. എസ്ആർഐടിയും കെൽട്രോൺ ചെയ്തതു പോലെ കരാർ മറ്റു 2 കമ്പനികൾ‌ക്കായി മറിച്ചു നൽകി. എസ്ആർഐടി 6% നോക്കുകൂലിയാണു 2 കമ്പനികളിൽ നിന്ന് ആവശ്യപ്പെട്ടത്.

ഉയരുന്ന ചോദ്യങ്ങൾ

∙ ഉപകരാർ നൽകിയാണു പദ്ധതി നടപ്പാക്കുന്നതെന്ന് കെൽട്രോൺ അറിഞ്ഞില്ലേ?
∙ ഉപകരാർ വഴിയെങ്കിൽ കെൽട്രോണിനു തന്നെ പദ്ധതി നടപ്പാക്കാമായിരുന്നില്ലേ?

∙ ഭരണ രംഗത്തെ പ്രമുഖന്റെ ബന്ധു കരാർ ചർച്ചകളിൽ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാത്തതെന്ത്?

∙ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തു വിടാതെ വിവരാവകാശ നിയമപ്രകാരം എടുത്തോളൂ എന്നു സർക്കാർ നിലപാടെടുക്കാൻ കാരണമെന്ത്?

കെൽട്രോണിനു സർക്കാർ 20 തവണകളായി നൽകേണ്ടത്: 232.25 കോടി

കെൽട്രോൺ എസ്ആർഐടിക്ക് ഉപകരാർ നൽകിയത്: 165 കോടി

പ്രസാഡിയോ, അൽഹിന്ദ് എന്നിവയ്ക്ക് എസ്ആർഐടി ഉപകരാർ നൽകിയത് 151 കോടി (75 + 76)

∙ കമ്പനികളുടെ കമ്മിഷൻ

ലാഭം മുഴുവൻ എസ്ആർഐടി ഉപകരാർ നൽകിയ കമ്പനികൾക്കായി വീതിച്ചു നൽകും. എന്നിട്ട് 6% കമ്മിഷൻ ഇൗ കമ്പനികളിൽ നിന്ന് വാങ്ങും. കെൽട്രോണിനു സെക്യൂരിറ്റി ഡിപ്പോസിറ്റായി എസ്ആർഐടി നൽകേണ്ട 6 കോടി പ്രസാഡിയോ നൽകും. ഇതിൽ അൽഹിന്ദ് പിൻമാറിയതോടെ പുതിയ 3 കമ്പനികൾക്ക് ഉപകരാ‍ർ നൽകി

ഇടപാടിന്റെ വഴി

∙ 2018ൽ സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡിൽ ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ ഗതാഗതവകുപ്പിനെ സമീപിച്ചു.

∙ പദ്ധതി നടപ്പാക്കാൻ 2020 മേയിൽ സംസ്ഥാന സർക്കാരും കെൽട്രോണും ധാരണയായി. ഇതനുസരിച്ച് പദ്ധതിക്കായി സർക്കാർ കെൽട്രോണിനു നൽകേണ്ടത് 232.25 കോടി

∙ കെൽട്രോൺ വിളിച്ച ടെൻ‌ഡറിൽ 4 കമ്പനികൾ . സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നു കണ്ട് ഒരു കമ്പനിയെ തള്ളി. കുറഞ്ഞ തുക ക്വോട്ട് ചെയ്തത് എസ്ആർഐടി. ജിഎസ്ടി അടക്കം 165 കോടിക്കു കരാർ നൽകി.

∙ പദ്ധതി നടപ്പാക്കാൻ പ്രസാഡിയോ, അൽഹിന്ദ് എന്നീ കമ്പനികൾക്ക് എസ്ആർഐടി ഉപകരാർ നൽകി. പ്രസാഡിയോയ്ക്ക് 75 കോടിയുടെയും അൽഹിന്ദിന് 76 കോടിയുടെയും ഉപകരാറാണു നൽകിയത്

∙ പദ്ധതി സുതാര്യമല്ലെന്നു ചൂണ്ടാക്കാട്ടി അൽഹിന്ദ് എന്ന കമ്പനി കരാറിൽ നിന്നു പിൻമാറി. കോവിഡ് തടസ്സങ്ങൾ കാരണം അൽഹിന്ദ് പിൻമാറിയെന്നാണ് എസ്ആർഐടി.

∙ ട്രോയ്സ്, മീഡിട്രോണിക്സ്, ഇസെൻഡ്രടിക് എന്നീ കമ്പനികൾക്ക് ഉപകരാർ നൽകി ഒടുവിൽ എസ്ആർഐടി പദ്ധതി പൂർത്തിയാക്കി. പദ്ധതിക്ക് സമഗ്ര അനുമതി വേണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഫയൽ നീക്കി.

∙ അടിമുടി ചട്ടലംഘനമായതിനാൽ ധനവകുപ്പ് ഫയലിൽ എതിർപ്പെഴുതി. ഇതോടെ ഫയൽ മന്ത്രി ആന്റണി രാജു മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു. ചട്ടലംഘനങ്ങളെല്ലാം വിസ്മരിച്ച് ക്യാമറ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാൻ ഇൗ മാസം 12നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related posts

വമ്പൻ സർപ്രൈസ്, കർണാടക മുൻ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും, കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് സൂചന

Aswathi Kottiyoor

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

Aswathi Kottiyoor
WordPress Image Lightbox