27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • റോഡ് ക്യാമറ: ട്രോയിസിലും ദുരൂഹത; കമ്പനി രൂപീകരിച്ചത് കരാറിന് 2 വര്‍ഷം മുന്‍പ്
Uncategorized

റോഡ് ക്യാമറ: ട്രോയിസിലും ദുരൂഹത; കമ്പനി രൂപീകരിച്ചത് കരാറിന് 2 വര്‍ഷം മുന്‍പ്


തിരുവനന്തപുരം∙ വിവാദ റോഡ് ക്യാമറ ഘടിപ്പിക്കുന്നതിൽ എസ്ആർഐടിക്കൊപ്പം ഉൾപ്പെട്ട ട്രോയിസ് ഇൻഫോടെക് കമ്പനിയുടെ പ്രവർത്തനത്തിലും ദുരൂഹത. കരാർ ലഭിക്കുന്നതിലും രണ്ടു വർഷം മുൻപു മാത്രമാണ് കമ്പനി രൂപീകരിച്ചതെന്നും ക്യാമറ സ്ഥാപിക്കുന്നതിൽ സാങ്കേതിക പരിജ്ഞാനം ഇവർക്കില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വടകര സ്വദേശി ടി. ജിതേഷ് ആണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനിയുടെ എംഡി.

ഊരാളുങ്കലും എസ്ആർഐടിയുമായി ചേർന്നു രൂപീകരിച്ച യുഎൽസിസി – എസ്ആർഐടി കമ്പനിയുടെ ‍ഡയറക്ടറായിരുന്നു ജിതേഷ് എന്നും രേഖകൾ തെളിയിക്കുന്നു. ട്രോയിസ് കമ്പനിയിൽനിന്ന് ഉയർന്ന വില കൊടുത്ത് ക്യാമറ വാങ്ങാൻ പ്രസാഡിയോ കമ്പനി നിർബന്ധിച്ചതുകൊണ്ടാണ് ഉപകരാറിൽനിന്ന് ഒഴിവായതെന്ന് കോഴിക്കോട്ടെ അൽഹിന്ദ് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആന്‍സണെ കാപ്പ ചുമത്തി ജയിലിലടച്ചു

Aswathi Kottiyoor

തൃത്താല മോഷണ പരമ്പരയിലെ പ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ

Aswathi Kottiyoor

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം ഐ ബി സതീഷ്‌ എംഎൽഎക്ക്‌.

Aswathi Kottiyoor
WordPress Image Lightbox