27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പാലത്തിന്റെ അറ്റകുറ്റപ്പണി ; ജനശതാബ്‌ദി എക്‌സ്‌പ്രസുകൾ റദ്ദാക്കി
Kerala

പാലത്തിന്റെ അറ്റകുറ്റപ്പണി ; ജനശതാബ്‌ദി എക്‌സ്‌പ്രസുകൾ റദ്ദാക്കി

കറുകുറ്റിക്കും ചാലക്കുടിക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യാഴാഴ്‌ച ട്രെയിൻ ഗതാഗതനിയന്ത്രണം. 12082 തിരുവനന്തപുരം സെൻട്രൽ– -കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസും 12081 കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസും റദ്ദാക്കി.

വേണാട്‌ എക്‌സ്‌പ്രസിന്‌ കുറുപ്പന്തറ, വൈക്കം റോഡ്‌, മുളന്തുരുത്തി എന്നിവിടങ്ങളിൽ വ്യാഴാഴ്‌ച സ്‌റ്റോപ്പ്‌ അനുവദിച്ചു. 16302 തിരുവനന്തപുരം–- ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ ഇവിടങ്ങളിൽ എത്തുന്ന സമയം–-കുറുപ്പുന്തറ–-രാവിലെ 8.44, വൈക്കം റോഡ്‌–-8.51, മുളുന്തുരുത്തി–-9.09. ഷൊർണ്ണൂർ–-തിരുവനന്തപുരം വേണാട്‌ എക്‌സ്‌പ്രസ്‌ (16301) എത്തുന്ന സമയം–- മുളുന്തുരുത്തി–-വൈകിട്ട്‌ 5.53, വൈക്കം റോഡ്‌–-6.13, ‌കുറുപ്പുന്തറ–-6.21.

Related posts

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor

കു​ട്ടി​ക​ള്‍​ക്കു​ള്ള നേ​ത്ര പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കു​ന്നു

Aswathi Kottiyoor

യുവാവും 10–ാം ക്ലാസ് വിദ്യാർഥിനിയും മലമുകളിൽ ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയിൽ.

Aswathi Kottiyoor
WordPress Image Lightbox