23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഉയർന്ന പിഎഫ്‌ പെൻഷൻ അപേക്ഷിക്കാൻ ഒരാഴ്‌ച ; തിരുത്തലിന്‌ ഒരുമാസം
Kerala

ഉയർന്ന പിഎഫ്‌ പെൻഷൻ അപേക്ഷിക്കാൻ ഒരാഴ്‌ച ; തിരുത്തലിന്‌ ഒരുമാസം

ഉയർന്ന പിഎഫ്‌ പെൻഷന്‌ അപേക്ഷിക്കാനുള്ള അവസാനതീയതി മെയ്‌ മൂന്നാണെന്ന്‌ ഉറപ്പിച്ച്‌ വീണ്ടും സർക്കുലർ. രേഖകൾ ഇതിനുള്ളിൽ ഓൺലൈനായി സമർപ്പിക്കണമെന്നാണ്‌ ഞായറാഴ്‌ച ഇറക്കിയ സർക്കുലറിൽ പറയുന്നത്‌. ഒരുമാസത്തിനുള്ളിൽ തിരുത്തലും കൂട്ടിച്ചേർക്കലും സാധ്യമാകും. എന്നാൽ, പാസ്‌ബുക്ക്‌ ഡൗൺലോഡ്‌ ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്‌ അപേക്ഷകർ.

സമർപ്പിക്കുന്ന രേഖ പിഎഫിന്റെ ഫീൽഡ്‌ ഓഫീസിൽ പരിശോധിക്കും. ശേഷം കുടിശിക അടക്കാൻ അറിയിക്കും. പൊരുത്തക്കേടുണ്ടെങ്കിൽ അറിയിക്കും. വിവരങ്ങൾ പൂർത്തിയാക്കാൻ ഒരുമാസത്തെ സമയം നൽകും. സമർപ്പിച്ച അപേക്ഷാഫോറം, ജോയിന്റ് ഓപ്ഷൻ തൊഴിലുടമ അംഗീകരിച്ചില്ലെങ്കിൽ ഏതെങ്കിലും അധികതെളിവ്‌ നൽകാനും കഴിയും. ഫോറത്തിലെ തെറ്റുകൾ ഉൾപ്പെടെ തിരുത്താം. എന്നാൽ, ഇതിന്‌ ചെറിയ സമയം പോരെന്നാണ്‌ തൊഴിലുടമകൾ പറയുന്നത്‌. വിരമിച്ചവരും ഇപ്പോൾ ജോലി ചെയ്യുന്നവരും ഇപിഎഫിൽ അംഗമായ കാലംമുതലുള്ള രേഖകൾ പരിശോധിച്ച്‌ അപ്‌ലോഡ്‌ ചെയ്യാൻ കാലതാമസം വരും. ഉയർന്ന പെൻഷൻ ആർക്കും നൽകാതിരിക്കാനാണ്‌ ബുദ്ധിമുട്ടുള്ള നിബന്ധനകൾ വയ്‌ക്കുന്നതെന്നും വിമർശമുണ്ട്‌. പാസ്‌ബുക്ക്‌ ഡൗൺലോഡ്‌ ചെയ്യാനാകാത്തതിനാൽ പലർക്കും അപേക്ഷ സമർപ്പിക്കാനായിട്ടില്ല. വെബ്‌സൈറ്റിലെ തിരക്കിൽ പലസമയങ്ങളിലും സൈറ്റ്‌ കിട്ടാറുമില്ല.

Related posts

കെഎസ്ആർടിസി – സിറ്റി സർവ്വീസുകൾ ലാഭത്തിലേക്ക്; കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും

Aswathi Kottiyoor

ട്രെ​യി​നി​ൽ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ചാ​ർ​ജിം​ഗി​ന് വി​ല​ക്ക്

Aswathi Kottiyoor

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox