25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊര്‍ണൂരിലും സ്റ്റോപ്പ്; മറ്റ് ട്രെയിനുകള്‍ പിടിച്ചിടില്ലെന്ന് റെയില്‍വെ
Kerala

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊര്‍ണൂരിലും സ്റ്റോപ്പ്; മറ്റ് ട്രെയിനുകള്‍ പിടിച്ചിടില്ലെന്ന് റെയില്‍വെ

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രെയിനും പിടിച്ചിടില്ല. സ്റ്റോപ്പുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം റെയില്‍വേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളില്‍ പഴയ ബോഗികള്‍ക്ക് പകരം പുതിയ ബോഗികള്‍ വേണമെന്ന ആവശ്യം റെയില്‍വേക്ക് മുന്നിലുണ്ട്.

Related posts

ബജറ്റ് ജനുവരി 27ന്; ക്ഷേമ പെൻഷൻ വർധന ഉണ്ടാകില്ല

Aswathi Kottiyoor

അന്തര്‍സര്‍വകലാശാല മാറ്റവും തുടര്‍പഠനവും: കരട് ചട്ടം ഒരുമാസത്തിനകം

Aswathi Kottiyoor

റേഷൻ വിതരണം: ക്രമീകരണങ്ങൾ 25 വരെ തുടരും

Aswathi Kottiyoor
WordPress Image Lightbox