24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മാതാപിതാക്കൾ കുട്ടിയെ കൂടി ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കും: ഗതാഗത മന്ത്രി
Uncategorized

മാതാപിതാക്കൾ കുട്ടിയെ കൂടി ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കും: ഗതാഗത മന്ത്രി


തിരുവനന്തപുരം: മാതാപിതാക്കൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി ഉണ്ടായാൽ ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതായാണ് എ.ഐ കാമറ രേഖപ്പെടുത്തുക. ഇത് നിയമലംഘനമായതിനാൽ പിഴ ഈടാക്കും.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന കാര്യമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല. മാത്രമല്ല, കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. അപകടങ്ങളിൽ കുട്ടികൾക്ക് പരിക്ക് പറ്റുന്ന വാർത്തകൾ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ നിയമത്തിന് വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

നിരോധിത ലഹരിവില്പന; താഴ്‌വാരം ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് നഗരസഭാ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടീസ്

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നരഹത്യക്ക് കേസ്

Aswathi Kottiyoor
WordPress Image Lightbox