27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 100ദിന കർമപരിപാടിയിൽ 1295 പദ്ധതി ; മതിപ്പു ചെലവ് 16,200 കോടി
Kerala

100ദിന കർമപരിപാടിയിൽ 1295 പദ്ധതി ; മതിപ്പു ചെലവ് 16,200 കോടി

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായ 100 ദിന കർമപരിപാടിയിൽ ഏറ്റെടുത്തത്‌ 1295 പദ്ധതി. 45 വകുപ്പിനു കീഴിലായി 295 ഉപജീവന മാർഗ പദ്ധതിയും 1000 പശ്ചാത്തല വികസന പദ്ധതിയുമാണ്‌. മതിപ്പ്‌ ചെലവ്‌ 16,200 കോടി രൂപ. 158 പദ്ധതി പൂർത്തിയായി. 1137 എണ്ണം പുരോഗമിക്കുന്നു. 2506 ഘടക പദ്ധതിയിൽ 575 എണ്ണം പൂർണതയിലെത്തി. 477 എണ്ണം പൂർത്തീകരണ ഘട്ടത്തിലും.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്ക്‌ പ്രത്യേക ഊന്നലുണ്ട്‌. 4,39,469 തൊഴിൽദിന സൃഷ്ടിയാണ്‌ ലക്ഷ്യം. വ്യവസായ സാങ്കേതിക, തദ്ദേശ സ്വയംഭരണ, സാമൂഹ്യസേവന മേഖകളിലാണ്‌ കൂടുതൽ തൊഴിൽ സൃഷ്ടിക്കൽ പദ്ധതികളുള്ളത്‌. പുനർഗേഹം പദ്ധതിയിൽ മുട്ടത്തറയിൽ 400 വീടിന്റെ കല്ലിടലോടെയാണ് നൂറുദിന പരിപാടി തുടങ്ങിയത്‌. പദ്ധതിയിൽ വിവിധ ജില്ലയിൽ ആയിരത്തോളം വീട്‌ ഇക്കാലയളവിൽ നൽകും. ലൈഫ് പദ്ധതിയിൽ 20,000 വീടുകൂടി പൂർത്തിയാക്കും. കുടുംബശ്രീ ഉൽപ്പന്ന വിൽപ്പനയ്‌ക്ക്‌ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കും. അത്യുൽപ്പാദനശേഷിയുള്ള പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും വ്യാപിപ്പിക്കും. ഏഴ്‌ ജില്ലയിൽ 500 ഏക്കർ തരിശിൽ വിള അനുയോജ്യ പദ്ധതിയാണ്‌ സഹകരണ വകുപ്പിന്റെ മുഖ്യപരിപാടി. ഫിഷറീസ്‌ വകുപ്പിന്റെ തീരസദസ്സുകൾ ഞായറാഴ്‌ച ആരംഭിക്കും. വ്യവസായ വകുപ്പ്‌ ഒരുലക്ഷം സംരംഭം ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഒട്ടേറെ പദ്ധതികളുടെ പൂർത്തീകരണവും പുതിയ പദ്ധതികളുടെ തുടക്കവും മെയ്‌ 20വരെയായി നടക്കും

Related posts

തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

Aswathi Kottiyoor
WordPress Image Lightbox