24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; മോഷ്ടിച്ചത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോൺ
Uncategorized

ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; മോഷ്ടിച്ചത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോൺ


സിയാറ്റിൽ ∙ യുഎസിലെ സിയാറ്റിലിലെ ആപ്പിൾ സ്റ്റോറിൽനിന്ന് തുരങ്കം വഴി മോഷ്ടാക്കൾ കടത്തിയത് 436 ഐഫോണുകൾ. അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന ഫോണുകളാണ് അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. സ്റ്റോറിനു സമീപത്തെ ‘സിയാറ്റിൽ കോഫി ഗിയർ’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ടു മോഷ്ടാക്കൾ അവിടുത്തെ അവിടത്തെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയത്.‌ 15 മിനിറ്റ് കൊണ്ടായിരുന്നു കവർച്ചയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങും എന്നതിനാലാകാം അടുത്തുള്ള കടയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയതെന്നു കരുതുന്നു.

ആപ്പിൾ സ്റ്റോറിനോട് ചേർന്നാണ് തങ്ങളുടെ കോഫി ഷോപ്പെന്ന് അറിയില്ലായിരുന്നുവെന്നാണ് സിയാറ്റിൽ കോഫി ഗിയർ സിഇഒ മൈക്ക് അറ്റ്കിൻസൻ പ്രതികരിച്ചത്. കോഫി ഷോപ്പിന്റെ പൂട്ടുകൾ മാറ്റിസ്ഥാപിക്കാൻ 900 ഡോളർ‌ (ഏകദേശം 74,000 രൂപ) ചെലവഴിക്കേണ്ടി വന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കായി 65,000 രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

Related posts

തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……

Aswathi Kottiyoor

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

Aswathi Kottiyoor

വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox