25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്‌കൂൾകെട്ടിടങ്ങൾ നിർമിക്കാൻ 3000 കോടി അനുവദിച്ചു: മന്ത്രി ശിവന്‍കുട്ടി
Kerala

സ്‌കൂൾകെട്ടിടങ്ങൾ നിർമിക്കാൻ 3000 കോടി അനുവദിച്ചു: മന്ത്രി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ നിർമിക്കാൻ ഏകദേശം 3000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി 76 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണ്‌.

നാൽപ്പത്തേഴ്‌ ലക്ഷം വിദ്യാർഥികളാണ് സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

Related posts

വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ

Aswathi Kottiyoor

ഇരിട്ടി പഴയപാലം അറ്റകുറ്റപ്പണികൾ തുടങ്ങി; ആദ്യഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് 12 ലക്ഷം അനുവദിച്ചു

Aswathi Kottiyoor

സ്വർണ വിലയിൽ വീണ്ടും വർധന; പവന് 160 രൂപ കൂടി…

WordPress Image Lightbox