• Home
  • kannur
  • കർഷകരുടെ “ഒരു ലക്ഷം കണ്ണീരൊപ്പുകൾ ” പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും സമർപ്പിക്കും
kannur

കർഷകരുടെ “ഒരു ലക്ഷം കണ്ണീരൊപ്പുകൾ ” പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും സമർപ്പിക്കും

ത​ല​ശേ​രി: വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ വി​വ​രി​ച്ചും ഇ​വ​യ്ക്കു​ള്ള പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ചും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഒ​രു ല​ക്ഷം ക​ണ്ണീ​രൊ​പ്പു​ക​ൾ എ​ന്ന പേ​രി​ൽ ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കും.
പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കാ​നു​ള്ള ക​ണ്ണീ​രൊ​പ്പു​ക​ൾ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് കൈ​മാ​റി. ആ​ർ​ച്ച് ബി​ഷ​പ് ഇ​വ പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

റ​ബ​റി​ന് 300 രൂ​പ ത​റ വി​ല നി​ശ്ച​യി​ക്കു​ക, തേ​ങ്ങ ഒ​രു കി​ലോ​യ്ക്ക് 50 രൂ​പ​യും കു​രു​മു​ള​കി​ന് 700 രൂ​പ​യും ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ​യും ല​ഭ്യ​മാ​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക, വ​ന്യ​മൃ​ഗാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ക​ണ്ണീ​രൊ​പ്പി​ൽ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാം​പു​റം, ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ബി​നോ​യ് തോ​മ​സ്, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ജി​മ്മി അ​യി​ത്ത​മ​റ്റം, ടോ​മി ക​ണ​യാ​ങ്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് ഒ​ഴു​ക​യി​ൽ, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ജോ​ബി പ​ഴ​യ മ​ഠ​ത്തി​ൽ എ​ന്നി​വ​രും ച​ട‌​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

വാ​ണി​യ​പ്പാ​റ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

Aswathi Kottiyoor

ജില്ലയില്‍ 1532 പേര്‍ക്ക് കൂടി കൊവിഡ്; 1512 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഗാന്ധിജിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയാണ് കസ്തൂർബ : ഐത്തിയൂർ സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox