27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *മില്‍മ പാലിന് വില കൂട്ടി; വില കൂടുക പച്ച, മഞ്ഞ കവറിലുള്ള പാലിന്.*
Kerala

*മില്‍മ പാലിന് വില കൂട്ടി; വില കൂടുക പച്ച, മഞ്ഞ കവറിലുള്ള പാലിന്.*

മില്‍മ പാലിന് വീണ്ടും വില കൂട്ടി. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക.

29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന് 30 രൂപയാകും. 24 രൂപ വിലയുള്ള മില്‍മ സ്മാര്‍ട്ടിന് ഇനി 25 രൂപയാകും.ബുധനാഴ്ച മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.

കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്‍റെ പേരിലുണ്ടാകുന്ന കനത്ത നഷ്ടടത്തിന് താത്ക്കാലിക ആശ്വാസം കിട്ടാനാണ് വില കൂട്ടിയതെന്നാണ് വിശദീകരണം.

മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട്ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്. അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് വലിയ ബാധ്യതയാകില്ലെന്നും വിശദീകരമുണ്ട്.

Related posts

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു : *രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

Aswathi Kottiyoor

ഇംഗ്ലീഷിലെ ” ഗുഡ് ഫ്രൈഡേ ” മലയാളത്തിൽ എങ്ങനെ “ദു:ഖവെള്ളി ” ആയി ?

Aswathi Kottiyoor

വൈദ്യുതി നിരക്ക്: പകൽ കുറയ്ക്കാനും രാത്രി കൂട്ടാനും കേന്ദ്രചട്ടം

Aswathi Kottiyoor
WordPress Image Lightbox