27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ആപ്പിൾ ഇനി ഇന്ത്യയ്ക്കും സ്വന്തം; മുംബൈ സ്റ്റോർ തുറന്നുനൽകി ടിം കുക്ക്–
Uncategorized

ആപ്പിൾ ഇനി ഇന്ത്യയ്ക്കും സ്വന്തം; മുംബൈ സ്റ്റോർ തുറന്നുനൽകി ടിം കുക്ക്–


മുംബൈ ∙ ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ജനങ്ങൾക്കു തുറന്നു നൽകി. ആരാധകരുടെ നീണ്ട കാത്തുനിൽപ്പിനു വിരാമമിട്ട് ആവേശാരവങ്ങളുടെ അകമ്പടിയിൽ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്തത്.

28,000 ചതുരശ്ര അടി വലുപ്പമുള്ള സ്റ്റോറിലെ കൗതുകങ്ങൾ കാണാനായി മണിക്കൂറുകൾക്കു മുൻപേ ആളുകൾ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. മുംബൈ ബാന്ദ്ര ബിർള കോംപ്ലക്സിലെ (ബികെസി) സ്റ്റോറിന്റെയും ഉദ്ഘാടനത്തിന്റെയും ചിത്രങ്ങൾ വൈറലാണ്. ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിൽ രണ്ടാമത്തെ സ്റ്റോർ തുറക്കും. രാജ്യത്ത് ആപ്പിളിന് 25 വർഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോർ ആരംഭിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു. മൂന്നു നിലയിലായാണു സ്റ്റോർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ഡിസൈൻ. സ്റ്റോറിൽ 20-ലധികം ഭാഷകൾ സംസാരിക്കുന്ന 100-ലധികം ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റോറിന്റെ വലിയ ചില്ലുവാതിൽ ചിരിയോടെ തുറന്ന ടിം കുക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്തു. ടിം കുക്കിനൊപ്പം സെൽഫിയെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ആപ്പിൾ ആരാധകർ.

Related posts

തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ടുപോയി, വിജയിച്ചാല്‍ ഈ നഗരത്തെ ദക്ഷിണേന്ത്യയുടെ ടെക് ഹബ്ബാക്കും; രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor

അയൽവാസികളായ ഭാര്യയും ഭർത്താവും വഴക്കിട്ടു, തടയാനെത്തിയ ​ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ബ്രിട്ടണിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി

Aswathi Kottiyoor
WordPress Image Lightbox