നാല് ആറുവരിപ്പാതകളിൽ സഞ്ചരിക്കുമ്പോൾ ലെയിൻ കൃത്യമായി പാലിക്കണമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ആറുവരിപ്പാതയിൽ ഒരു ദിശയിൽ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി തരംതിരിച്ച മൂന്ന് ലെയിനുകൾ അഥവാ ഇടനാഴികളാണ് ഉള്ളത്. ഈ വേഗനിയന്ത്രണങ്ങൾ, എല്ലാത്തരം വാഹനങ്ങൾക്കും സുഗമവും സുരക്ഷിതവും സമയ – ഇന്ധനഷ്‌ടങ്ങൾ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുളളവയാണ്.
നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിക്കുന്നു. ഒറ്റഇരട്ടവരിപ്പാതകളിൽ മുന്നിലേയ്ക്കാണ് കൂടുതൽ ശ്രദ്ധ അഥവാ നോട്ടം വേണ്ടത്. പക്ഷെ ബഹുവരിപ്പാതകളിൽ എതിർ ദിശയിൽ വാഹനങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ മുന്നോട്ട് ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ശ്രദ്ധകൊടുത്ത് വേണം വാഹനം ഓടിക്കേണ്ടത്. അതിനായി റിയർവ്യൂ കണ്ണാടികളും ഇൻഡിക്കേറ്ററുകളും കൃത്യമായി ഉപയോഗിച്ച് ശീലിക്കേണ്ടിയുമിരിക്കുന്നു.