27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്
Uncategorized

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്


തിരുവനന്തപുരം∙ അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തി. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വ്യാഴാഴ്ചത്തെ ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് ഇന്നലെ ഉണ്ടായത്.

കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോർഡെങ്കിൽ ഈ വർഷം ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ റെക്കോർഡാണ് ഇന്നലെ വീണ്ടും മറികടന്നത്. കഴിഞ്ഞ ഏപ്രിലിൽ ഉപയോഗിച്ചതിനേക്കാൾ ഏതാണ്ട് എട്ടു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ ഏപ്രിലിൽ കേരളം ഉപയോഗിച്ചത്. കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തുന്നതിന് കാരണം.

Related posts

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

Aswathi Kottiyoor

ഏഷ്യന്‍ ഗെയിംസില്‍ മലയാളത്തിളക്കം; പുരുഷ ലോങ്ജംപില്‍ എം ശ്രീശങ്കറിന് വെള്ളി

Aswathi Kottiyoor

അരിക്കൊമ്പന്‍ കുങ്കിയാനകള്‍ക്കരികില്‍; പാപ്പാന്മാരും വനപാലകരും തുരത്തിയോടിച്ചു–

Aswathi Kottiyoor
WordPress Image Lightbox