23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി
Uncategorized

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി


നവി മുംബൈ∙ മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ കുഴഞ്ഞ് വീണു. അവശനിലയിൽ ആശുപത്രിയിൽ എത്തിയവരാണ് രാത്രിയോടെ മരിച്ചത്.

ഇന്നലെ ഉച്ചയോടെ നവിമുംബൈ ഖാർഘർ കോർപറേറ്റ് പാർക്ക് മൈതാനത്തു നടന്ന മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തവരാണ് ചൂട് കൂടിയതോടെ കുഴഞ്ഞുവീണത്. 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. ചടങ്ങിൽ പത്തു ലക്ഷത്തിലേറെപ്പേർ പങ്കെടുത്തതായാണ് സംഘാടകർ അവകാശപ്പെടുന്നത്. ആയിരക്കണക്കിനു പേർ ശനിയാഴ്ച തന്നെ മൈതാനത്ത് എത്തിയിരുന്നു. ലക്ഷക്കണക്കിനു പേർ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. 350 ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും കൂടുതൽ പേർ അവശരായതോടെ നിസ്സഹായരായി.

സാമൂഹിക പ്രവർത്തകനും ആത്മീയ നേതാവുമായ അപ്പാ സാഹെബ് ധർമാധികാരി പുരസ്കാരമായി ലഭിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ചടങ്ങ് പൂർത്തിയാക്കിയതിനു ശേഷം രാത്രിയോടെയാണ് മരണവാർത്ത പുറത്തുവന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നവിസും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 11.30-ന് ആരംഭിച്ച് പരിപാടി ഒരു മണി വരെ തുടര്‍ന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

Related posts

വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Aswathi Kottiyoor

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox