30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • വിഷു-റംസാൻ: സർക്കാർ നൽകിയത്‌ 6871 കോടി
Kerala

വിഷു-റംസാൻ: സർക്കാർ നൽകിയത്‌ 6871 കോടി

തിരുവനന്തപുരം
വിഷു–- റംസാൻ ആഘോഷങ്ങൾക്ക്‌ മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക്‌ സർക്കാർ വിതരണം ചെയ്‌തത്‌ 6871 കോടി രൂപ. തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 3356 കോടിയും. സാമ്പത്തികവർഷാദ്യത്തെ രണ്ടാഴ്‌ചയിൽ 10,227 കോടി രൂപയുടെ അനുമതിയാണ്‌ നൽകിയത്‌.

രണ്ടുമാസത്തെ ക്ഷേമ പെൻഷൻ 3200 രൂപവീതം 60 ലക്ഷത്തിലേറെ പേർക്കാണ്‌ വിതരണം ചെയ്യുന്നത്‌. സാമൂഹ്യസുരക്ഷാ പെൻഷന്‌ 1504 കോടി രൂപയും ക്ഷേമനിധി പെൻഷന്‌ 211 കോടി രൂപയും നൽകി. ഗ്രാമ വ്യവസായ ബോർഡിലെ ഖാദി തൊഴിലാളികൾക്ക് വരുമാനപൂരക പദ്ധതിയിൽ (ഇൻകം സപ്പോർട്ട് സ്‌കീം) 20.62 കോടി രൂപ അനുവദിച്ചു.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ ഓണറേറിയം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ തുകയും മാർച്ചിലെ തുകയിൽ 4000 രൂപയും ലഭ്യമാക്കി. 29.79 കോടിയാണ്‌ അനുവദിച്ചത്‌. സ്കൂളുകൾക്ക് പാചക ചെലവിനത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശികയായിരുന്ന 83.48 കോടിയും നൽകി. അംഗീകൃത പ്രീപ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും മാർച്ചിലെ ഓണറേറിയമായി 14 കോടി അനുവദിച്ചു. മഹിള പ്രധാൻ ഏജന്റുമാരുടെ ഒക്ടോബറിലെ കമീഷൻ 19.34 കോടിയും നൽകി

Related posts

ഓടുക മെമുവും പാസഞ്ചറും; ടിക്കറ്റ്‌ എക്‌സ്‌പ്രസാകും ; നിരക്ക് ഇരട്ടിയാകും

Aswathi Kottiyoor

രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്

Aswathi Kottiyoor

താപസൂചിക പുറത്തുവിട്ടു; കേരളം വെന്തുരുകുന്നു; ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox