27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശുദ്ധജലം ശേഖരിക്കാൻ പോയ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു
Uncategorized

ശുദ്ധജലം ശേഖരിക്കാൻ പോയ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു


വാളയാർ ∙ ട്രാക്കിന് അപ്പുറത്തുള്ള പൈപ്പിൽ നിന്നു ശുദ്ധജലം ശേഖരിക്കാൻ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു. വട്ടപ്പാറ കുഞ്ചപ്പൻചള്ള ആദിവാസി കോളനിയിൽ രാജന്റെ ഭാര്യ രാധാമണിയാണ് (36) മരിച്ചത്. ട്രെയിൻ തൊട്ടു പിന്നിലെത്തിയിട്ടും രാധാമണി ശബ്ദം കേട്ടില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. ഇന്നലെ ഏഴരയോടെ കോളനിക്കു മുന്നിലുള്ള എ ലൈൻ റെയിൽവേ ട്രാക്കിൽ പാലക്കാട് ടൗൺ– തിരുച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം.

അമ്മ അപകടത്തിൽപ്പെടുമെന്ന പേടിയുള്ളതിനാൽ മക്കളാണു ട്രാക്കു കടന്നുപോയി സാധാരണ വെള്ളം എടുക്കാറുള്ളതെന്നു രാജൻ പറയുന്നു. അപകടം നടക്കുമ്പോൾ മക്കളും ട്രാക്കിന് അപ്പുറത്തുണ്ടായിരുന്നു. ട്രെയിൻ വരുന്ന വിവരം ഇവർ നിലവിളിച്ചു പറഞ്ഞെങ്കിലും രാധാമണിക്കു കേ‍ൾക്കാനായില്ല. വാളയാർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related posts

‘മകളുടെ വിവാഹാവശ്യത്തിന് പണം തിരികെ ചോദിച്ചു, തന്നില്ല.. വിവാഹം മുടങ്ങി’; കണ്ടല ബാങ്കിലെ നിക്ഷേപകർ പെരുവഴിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

ഇടനിലക്കാരന്‍ വഴി 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox